---
title: "14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; മാതാവിന്റെ ആൺ സുഹൃത്ത് അറ്റ അറസ്റ്റിൽ"
english_title: "14-year-old girl raped and got pregnant; Mother's male friend arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320656/14-year-old girl raped and got pregnant; Mother's male friend arrested"
published_at: "2025-10-15T10:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef2dbc71c5a_1000361688.png"
keywords: []
---

# 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; മാതാവിന്റെ ആൺ സുഹൃത്ത് അറ്റ അറസ്റ്റിൽ

> **Lead Summary:** എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ മാതാവിന്റെ ആൺ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അമീറുൽ ഇസ്ലാം ആണ് അറസ്റ്റിലായത്.

## Article Content

എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ മാതാവിന്റെ ആൺ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അമീറുൽ ഇസ്ലാം ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ആഗസ്‌ത്‌ 23നായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് നാട്ടിൽ പോയിരുന്ന സമയത്തായിരുന്നു പീഡനം. പല ദിവസങ്ങളിലായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. പെരുമ്പാവൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320656/14-year-old girl raped and got pregnant; Mother's male friend arrested)